കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സഹോദരനുമായി പിണങ്ങിയ സുഹാനെ വീട്ടില്‍ നിന്നും കാണാതാകുന്നത്.തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ച രാവിലെ വീടിനു സമീപത്തുള്ള കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോര്ട്ടത്തിനുശേഷം സുഹാൻ പഠിച്ച റോയല്‍ നഴ്സറി സ്കൂളില്‍ മൃതദേഹം പൊതുദര്ശനത്തിനുവച്ചു. ആറുവയസുകാരനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് പേരാണ് നഴ്സറി സ്കൂളിലെത്തിയത്. തുടർന്ന് വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം മാട്ടു മന്ത ജുമാ മസ്ജിദില്‍ സംസ്കരിച്ചു.
സുഹാന്റേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര് രംഗത്തെത്തിയിരുന്നു. കാണാതായി 21 മണിക്കൂറിനുശേഷമാണ് സുഹാന്റെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്.