മാഹി: വോട്ടർമാരെ കാണാൻ ബിജെപി സ്ഥാനാർത്ഥി എ നമശിവായം ഹെലികോപ്ടറിലെത്തും. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലെ മാഹി,യാനം,കാരൈക്കൽ പ്രദേശങ്ങളിലെത്തി വോട്ടു തേടണമെങ്കിൽ സ്ഥാനാർത്ഥിക്ക് ദിവസങ്ങൾ വേണ്ടി വരും. തലസ്ഥാനമായ പുതുച്ചേരിയിൽ നിന്ന് മാഹിയിലേക്ക് 614 കിലോമീറ്ററും ,ആന്ധ്രയിലെ യാനത്തേക്ക് 822 കിലോമീറ്ററും, കാരൈക്കലേക്ക് 132 കിലോമീറ്ററുമാണ് ദൂരം.മാഹിയിലേക്ക് 15 മണിക്കൂറും, യാനത്തേക്ക് 18 മണിക്കൂറും റോഡ് വഴി യാത്ര ചെയ്യണം.19ന് വോട്ടെടുപ്പു നടക്കുന്നതിനാൽ രണ്ടാഴ്ച മാത്രമേ പ്രചരണം നടത്താനാവൂ.ഈ ബുദ്ധിമുട്ട് കണ്ടറിഞ്ഞ്,ബിജെപി നേതൃത്വം തങ്ങളുടെ സ്ഥാനാർത്ഥി നമശിവായത്തിന് പര്യടനത്തിനായി ഹെലികോപ്ടർ അനുവദിച്ചിരിക്കുകയാണ്. ഇന്നലെ ഹെലികോപ്ടർ പുതുച്ചേരിയിലെത്തി..