Latest News From Kannur

മയ്യഴി നഗരസഭ, മയ്യഴി അറിയിപ്പ്

0

മയ്യഴി നഗരസഭയുടെ 2024-25 വർഷത്തെ വ്യാപാര ലൈസൻസ് ഫെബ്രുവരി 29 വരെ പിഴയില്ലാതെ പുതുക്കാവുന്നതാണ്. ഡീലിമിറ്റേഷൻ നടക്കുന്ന സമയമായതിനാൽ 2023-24 വർഷത്തെ ലൈസൻസ് അപേക്ഷ നൽകിയ എല്ലാവർക്കും നൽകുവാൻ സാധിച്ചില്ല. അത്തരത്തിൽ ലൈസൻസ് ലഭിക്കാത്തവർ ഓൺലൈൻ അപേക്ഷ എടുക്കാതെ ഓഫീസിൽ നേരിട്ടു വന്ന് 2024-25 വർഷത്തെ ഫീസ് അടക്കേണ്ടതാണ്.

2023-24 വർഷത്തെ ലൈസൻസ് ലഭിച്ചവർ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചു പ്രിന്റെടുത്തു, ഒരു ഫോട്ടോ സഹിതം ഓഫീസിൽ ഹാജരാക്കി ഫീസ് അടക്കേണ്ടതാണ്.
ലൈസൻസ് പുതുക്കുമ്പോൾ 2023-24 വർഷത്തെ കെട്ടിട നികുതി രശീതി ഹാജരാക്കണം. ഫുഡ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ഫുഡ് ലൈസൻസ് ഹാജരാക്കേണ്ടതാണ്.
പള്ളൂർ, പന്തക്കൽ, ചാലക്കര ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളുടെ ലൈസൻസിനുള്ള അപേക്ഷകൾ 14.02.2024, 15.02.2024 (ബുധൻ, വ്യാഴം) എന്നീ ദിവസങ്ങളിൽ പള്ളൂർ എത്താ-സിവിൽ ഓഫീസിൽ സ്വീകരിക്കുന്നതാണ്.

Leave A Reply

Your email address will not be published.