മൊകേരി:മൊകേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കുഷ്ഠരോഗ ബോധവൽക്കരണ ക്യാമ്പയിൻ , – സ്പർശ് 2024 -ന്റെ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടത്തി. ദേശീയ കുഷ്ഠ രോഗനിവാരണ ദിനമായ ജനുവരി 30 മുതൽ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ബോധവൽക്കരണ പ്രവർത്തനമാണ് നടത്തുന്നത്. സ്കൂൾ അദ്ധ്യാപകരും ആശാവർക്കർമാരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ, മൊകേരി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി അദ്ധ്യക്ഷയായി. പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.റഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ യൂസഫ് പി.കെ. സ്വാഗതവും വാർഡ് മെമ്പർ വനജ നന്ദിയും പറഞ്ഞു.