Latest News From Kannur

ലിറ്ററേച്ചർ ഫെസ്റ്റിവൽ നാളെ നടക്കും

0

പാനൂർ: എൻ എ മമ്മു ഹാജി മെമ്മോറിയൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുധനാഴ്ച ആരംഭിക്കും. കല്ലിക്കണ്ടി എൻ എ എം കോളജ് ഇംഗ്ലീഷ് വിഭാഗമാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. 14 ന് രാവിലെ 10 മണിക്ക് കെ മുരളീധരൻ എം.പി ഉൽഘാടനം ചെയ്യും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എസ് ബിജോയി നന്ദൻ മുഖ്യാതിഥി ആയിരിക്കും. എം ഇ എഫ് പ്രസിഡൻ്റ് അടിയോട്ടിൽ അഹമ്മദ്, ജനറൽ സിക്രട്ടറി പി പി എ ഹമീദ്, എൻ എ കരീം തുടങ്ങിയവർ പ്രസംഗിക്കും. എൻ എ മമ്മു ഹാജി മെമ്മോറിയൽ അനുസ്മരണം പ്രൊഫ കെ മഹമൂദ് നടത്തും. വിവിധ സെഷനുകളിലായി കൽപറ്റ നാരായണൻ, സുഭാഷ് ചന്ദ്രൻ, ഡോ പി ജെ വിൻസൻ്റ്, സഹീറ തങ്ങൾ എന്നിവർ പ്രഭാഷണം നടത്തും. ഇതിൻ്റെ ഭാഗമായി നടക്കുന്ന ഇൻ്റർ കൊളീജിയറ്റ് മത്സരത്തിൽ മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രബന്ധരചന, വീഡിയോ ഗ്രാഫി, പേപ്പർ പ്രസൻ്റേഷൻ, ക്വിസ്സ്, ബുക്ക് റിവ്യൂ, ഇംഗ്ലീഷ് ഗെയിംസ്, ചരിത്രപ്രദർശനം തുടങ്ങിയവ നടക്കും. ബുക്ക് ഫെയർ, ഫിലിം ഫെസ്റ്റ്, മെഹന്തി ഫെസ്റ്റ്, ഫോട്ടോ പ്രദർശനം, പെയിൻ്റിങ്ങ് വർക്ക്ഷോപ്പ്, വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും രണ്ട് ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികളായ
പ്രിൻസിപ്പാൾ ഡോ ടി മജീഷ്, ഇംഗ്ലീഷ് വിഭാഗം തലവൻ പ്രിയ നായർ, ഡോ അഞ്ജു ഒ കെ, സാദിഖലി കെ.പി , ശിൽപ എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കടുത്തു.

Leave A Reply

Your email address will not be published.