Latest News From Kannur

അങ്കണവാടി വർക്കർ / ഹെൽപർ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

0

പാനൂർ : കൂത്തുപറമ്പ് അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഒഴിവുവരുന്ന അങ്കണവാടി വർക്കർ / ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .തൃപ്രങ്ങോട്ടൂർഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ 18 നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്എസ്എൽസി പാസായ വനിതകളിൽ നിന്ന് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്ന് ഹെൽപ്പർ തസ്തികയിലേക്കും ആണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 28 വൈകുന്നേരം 5 മണി .വിശദവിവരങ്ങൾക്ക് പാറാട് സിറ്റി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക .ഫോൺ : 0490 246 3442.
അപേക്ഷോഫോം ഓഫീസിൽ നിന്നോ കല്ലിക്കണ്ടി അക്ഷയ സെൻററിൽ നിന്നോ ലഭിക്കുന്നതാണ്.

Leave A Reply

Your email address will not be published.