Latest News From Kannur

യാത്ര തടസ്സം പരിഹരിക്കുക, റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കുക

0

മാഹി : അഴിയൂരിലെ 4 , 5 വാർഡുകളിലെ കാരോത്ത് രണ്ടാം ഗേറ്റ് ഭാഗം റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങൾക്കും , സമീപ പ്രദേശങ്ങളിലെ സ്ഥിര യാത്രക്കാർക്കും ഉണ്ടായ യാത്ര തടസ്സം പരിഹരിക്കണമെന്നും പകരം റെയിൽവേ അടിപ്പാത അനുവദിക്കണമെന്നും ആവശ്യമുന്നയിച്ച് ജനകീയ മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫിന്റെ നേതൃത്വത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു പരിപാടിയിൽ പി ശ്രീധരൻ , കെ. സുകുമാരൻ , കെ പി . പ്രീജിത്ത് കുമാർ, കെ.പി.പ്രമോദ് ,മുബാസ് കല്ലേരി ,റഫീഖ് അഴിയൂർ രമ്യ കരോടി, കെ.പി ബിന്ദുഎന്നിവർ സംസാരിച്ചു .പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

Leave A Reply

Your email address will not be published.