Latest News From Kannur

തുടർച്ചയായി രണ്ടാം തവണയും ചീഫ് മിനിസ്റ്റേഴ്സ് പുരസ്കാര നേട്ടവുമായി മട്ടന്നൂർ എച്ച്എസ്എസിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

0

മട്ടന്നൂർ:  ജില്ലയിലെ മികച്ച ഹയർ സെക്കൻഡറി യൂണിറ്റായി തിരഞ്ഞെടുത്തുകൊണ്ട് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് തുടർച്ചയായി രണ്ടാം തവണയും ചീഫ് മിനിസ്റ്റേഴ്സ് പുരസ്കാരത്തിന് അർഹത നേടി. സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് നടപ്പിലാക്കിയ രണ്ടു വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,ജൈവ പച്ചക്കറി ഉൽപാദനവും വിതരണവും, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ദുരന്തനിവാരണ ബോധവൽക്കരണം,റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, സ്വയംതൊഴിൽ പരിശീലനം ഗ്ലോബൽ പ്രോജക്ട് – സർഫ് സ്മാർട്ട്, പ്ലാസ്റ്റിക് രഹിത സമൂഹം, കോളനി ദത്തെടുക്കൾ, ഹരിതവത്കരണം എന്നീ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ലഭിച്ചത്.

Leave A Reply

Your email address will not be published.