ന്യൂമാഹി: ഏടന്നൂർ ടാഗോർ ലൈബ്രറി നടത്തുന്ന പുസ്തക ചർച്ചയുടെ ഭാഗമായി എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവലിനെക്കുറിച്ച് ചർച്ച നടത്തി. വനിതാവേദി നടന്ന പുസ്തക ചർച്ച ടി.കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എ.രോഷിത അധ്യക്ഷത വഹിച്ചു. ടി.ഫെമിന, എസ്.കെ. വിജയൻ, എൻ.ശർമ്മി എന്നിവർ സംസാരിച്ചു.