Latest News From Kannur

പുതുക്കുടിയിൽ ഗംഗാധരന് നാടിന്റെ ആദരം

0

പാനൂർ: കേരളത്തിലും ഉത്തരേന്ത്യയിലും സാമൂഹ്യ ,സാംസ്കാരിക, വ്യാവസായിക, വാണിജ്യ, ആദ്ധ്യാത്മിക, ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനമർപ്പിക്കുന്ന അണിയാരം പുതുക്കുടിയിൽ ഗംഗാധരന് പൗരാവലിയുടെ നേതൃത്വത്തിൽ പാനൂരിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനവും അദ്ദേഹത്തിന്റെ പൊതുജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെൻററി പ്രദർശനോദ്ഘാടനവും പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ കെ. പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗംഗാധരന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ചലച്ചിത്ര പ്രവർത്തകർ തയ്യാറാക്കിയതാണ് ഡോക്യുമെൻററി . പുതുക്കുടിയിൽ ഗംഗാധരനെ കെ പി. മോഹനൻ എം എൽ എ ആദരിച്ചു. നാടിന്റെ ഉപഹാരം കൈമാറി. നഗരസഭ കൗൺസിലർ പി. കെ ഷീബ , കെ. കെ ധനഞ്ജയൻ , കെ.പി.രാജൻ ,എ കെ സത്താർ ,പ്രദീപ് ശ്രീലകം ,ചന്ദ്രമോഹൻ പാലത്തായി എന്നിവർ പ്രസംഗിച്ചു. പുതുക്കുടിയിൽ ഗംഗാധരൻ മറുപടി പ്രസംഗം നടത്തി. ഉന്നത വ്യക്തിത്വങ്ങളെയും ഉന്നത വിജയികളേയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഹരീന്ദ്രൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു സി. എം ഭാസ്കരൻ മാസ്റ്റർ സ്വാഗതവും വത്സൻ അണിയാരം നന്ദിയും പറഞ്ഞു.
ഡോക്യുമെൻററിയുടെ സംവിധാനം എ. കെ സത്താറും ഫൈസൽ റമീസ്ക്യാമറമാനുമാണ്. ഡോക്യുമെന്ററി പ്രദർശനത്തിനു ശേഷം
കലാപരിപാടികൾ നടന്നു.

Leave A Reply

Your email address will not be published.