മാഹി:ചാലക്കര വരപ്രത്ത്കാവ്ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടത്തിയ വിവിധ കലാ സാഹിത്യ മത്സരങ്ങൾ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. എൽ കെ.ജി. തൊട്ട് യു.പി.തലം വരെ ആറ് വിഭാഗങ്ങളിലായി നൂറ് കണക്കിന് വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ക്ഷേത്രം പ്രസിഡണ്ട് വി.വത്സൻ അദ്ധ്യക്ഷത വഹിച്ചു.ഗായകൻ കെ.കെ.രാജീവ് സംസാരിച്ചു.