Latest News From Kannur

കോയ്യോടൻ കോറോത്ത് ക്ഷേത്രം ഉത്സവത്തിന് 35 ശാസ്തപ്പൻ തെയ്യങ്ങൾ

0

പള്ളൂർ: പ്രാചീനവും പാരമ്പര്യവും ഒത്തുചേർന്ന അപൂർവ്വമായ ക്ഷേത്രമാണ് കോയ്യോടൻ കോറോത്ത് ക്ഷേത്രം ഇത്തവണത്തെ തിറ ഉത്സവത്തിന് 35 ശാസ്തപ്പൻമാരാണു കെട്ടിയാടുക11 ഗുളികൻ തിറ,3 കണ്ഠ കർണൻ ,2 ഉച്ചിട്ട ഭഗവതി,3 വിഷ്ണുമൂർത്തി എന്നിവയും കെട്ടിയാടും ഇന്നു രാത്രി 2 നു ഭഗവതിക്ക് മേലേരി കൂട്ടൽ പ്രധാന ചടങ്ങാണ് കുടുംബ ക്ഷേത്രത്തിൽ കാരണവർ എം പ്രേമചന്ദ്രൻ ഉത്സവ ചടങ്ങുകൾ നിയന്ത്രിക്കും മകരപ്പാതി പിറന്ന് മൂവന്തിയിൽ വിളക്കു തെളിയുമ്പോൾ കാളിയ മർദനഭാവത്തിൽബാല ശാസ്തപ്പൻ തെളിയുന്ന ക്ഷേത്രം അത്യപൂർവ്വമായ ചൈതന്യം വിശ്വാസികളിൽ പകർന്നു നൽകുന്ന കേന്ദ്രമാണ്.

Leave A Reply

Your email address will not be published.