മാഹി : കേബിൾ ടി.വി.ഓപ്പറേറ്റർമാരെ ദ്രോഹി ച്ച്കൊണ്ട്ജിയോ പോലുള്ള വൻകിട കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് കെ. എസ് ഇ ബി യിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വിജയകൃഷ്ണൻ.ഇത്തരം സമീപനം തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പാനൂർമേഖലാ സമ്മേളനം മാഹി തീർത്ഥ ഇന്റർനാഷണലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.വിജയകൃഷ്ണൻ ഇന്റർനെറ്റ് അവകാശമായ് പ്രഖ്യാപിച്ച സംസ്ഥാനത്ത് ഒരു ഘട്ടത്ത് ലാഭേച്ഛ നോക്കാതെ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ സൗജന്യമായ് ഇന്റർനെറ്റ് എത്തിച്ച് മാതൃക തീർത്ത വരാണ് കേബിൾ ടി വി ഓപ്പറേറ്റർമാർ എന്നാൽമൾട്ടി സർവ്വീസ് പ്രൊവൈർഡർമാരായ കേബിൾ ടി.വി ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്ന നടപടിയാണ് കെ.എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ജിയോ പോലുള്ള കുത്തക കമ്പനികളെ സഹായിക്കുന്ന നടപടിയാണ് ഇവർ സ്വീകരിക്കുന്നത് .കെ എസ് ഇ ബി ബോർഡിൽ വെള്ളാനകൾ മേയുകയാണെന്നും കേബിൾ ടി വി ഓപ്പറേറ്റർമാരെയും മേഖലയെയും ദ്രോഹിക്കുന്ന നടപടി തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ.വിജയകൃഷ്ണൻ പറഞ്ഞു. സമ്മേളനത്തിൽ പാനൂർ മേഖലാ പ്രസിഡന്റ് മനോഹരൻ പാറായി അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജോയിന്റ് സെക്രട്ടറി ഷജിത്ത്കുമാർ അനുശോചന പ്രമേയവും . മേഖലാ സെക്രട്ടറി സന്തോഷ് കുമാർ മേഖല റിപ്പോർട്ടും, മേഖല ട്രഷർ കെ.ഷാജി സാമ്പത്തിക റിപ്പോർട്ടും , മേഖല എക്സിക്യൂട്ടിവ് അംഗം തിലകരാജ് ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടും. സി ഒ എ കണ്ണൂർ ജില്ലാ സെക്രട്ടറി എം ആർ രജീഷ് ജില്ലാ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. . കേരളവിഷൻ എം ഡി പ്രിജേഷ് ആച്ചാണ്ടി, കണ്ണൂർ വിഷൻ എം ഡി കെ.കെ പ്രദീപൻ , Co A ജില്ലാ പ്രസിഡണ്ട് വി.ജയകൃഷ്ണൻ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ അനിൽ മംഗലത്ത്, കെ സജീവ് കുമാർ , സി സുരേന്ദ്രൻ ,എൻ.കെ. ദിനേശൻ, പി ശശികുമാർ,ജില്ലാ വൈസ്പ്രസിഡന്റുമാരായ പി.കെ ദേവാനന്ദ്, സണ്ണി സെബാസ്റ്റ്യൻ, പി.ഡി ഐ സി എം ഡി കെ. ഒ പ്രശാന്ത്, കെ. ട്ടി .എസ് എം ഡി വി .വി . വിനയകുമാർ , ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് കുമാർ വിവി . ബ്രോഡ്ബാൻഡ് ജില്ലാ ഇൻ ചാർജ് ബൈജു , പി ഡി ഐ സി ബോർഡ് മെമ്പർ എം കെ ഹരികൃഷ്ണൻ , ജില്ലാ കമ്മിറ്റി മെമ്പർ ഇ എൻ പ്രദീപൻ , ജ്യോതി പ്രകാശ്, മാഹി മേഖല സെക്രട്ടറി കെ.എം രഞ്ചിത്ത്, മയ്യഴി എം ഡി, സനീഷ് കുമാർ , തുടങ്ങിയവർ സംസാരിച്ചു.