ന്യൂമാഹി: പെട്രോൾ വാഹന പുക പരിശോധന സോഫ്റ്റ് വെയറിൽ വരുത്തിയ അശാസ്ത്രീയമായ പരിഷ്കാരത്തിൽ ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ്ങ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾ സംസ്ഥാന സമിതിയാണ് അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചത്. ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ നേതാക്കൾ ഗതാഗത മന്ത്രി കെ.ഗണേഷ് കുമാറിന് നിവേദനം നൽകി. സംസ്ഥാന സെക്രട്ടറി കെ.പി. സാബു, കെ. ശിവൻ കുട്ടി, സാബിൻ , ജോയ് സാമുവൽ എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്