മാഹി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാഹിയിൽ പ്രവർത്തനമാരംഭിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിംങ് ഡയറക്ടർ കെ പോൾ തോമസിൻ്റെ അധ്യക്ഷതയിൽ പുതുച്ചേരി ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മീഷണർ എസ് ഭാസ്ക്കരൻ മുഖ്യഭാഷണം നടത്തി. സി. ഇ.ഒ രാജേഷ് ശ്രീധരൻപിള്ള, സേതു എസ് തോപ്പിൽ, ബ്രാഞ്ച് മാനേജർ രാജേഷ് വി എന്നിവർ സംസാരിച്ചു