മാഹി: മാഹി മേഖല സ്കൂൾ ബാലകലാമേളയുടെ പ്രചരണാർത്ഥം പള്ളൂരിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. മാഹി പോലീസ് മേധാവി ശ്രീ രാജശങ്കർ വെള്ളാട്ട് വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി പുരുഷോത്തമൻ, ബാലകലാമേള കോഡിനേറ്റർ എം എം തനൂജ, ജനറൽ കൺവീനർ എം കെ ബീന, പ്രോഗ്രാം കമ്മറ്റി കോഡിനേറ്റർ സുജയ ബാബു മഹേശ്വരി, പി ടി എ പ്രസിഡൻറ് മുനവർ പന്തക്കൽ, ആർട്ടിസ്റ്റ് സജീവൻ എന്നിവർ സംസാരിച്ചു.എം കെ ബീന, എസ് എ മോഹനൻ നമ്പൂതിരി, കെ മനീഷ്, ഡോകെ ചന്ദ്രൻ, കെ സ്നേഹപ്രഭ, ടി വി സജിത എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ജനുവരി 12 13 തീയതികളിലായി പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ജി.എച്ച്.എസിൽ വെച്ചാണ് ബാലകലാമേള.മാഹിയിലെ 32 വിദ്യാലയങ്ങളിൽ നിന്നും 1800 ഓളം കലാപ്രതിഭകളാണ് ബാല കലാമേളയിൽ പങ്കെടുക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post