പാനൂർ: ഭാരതീയ ചിന്തയെ പാശ്ചാത്യ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും തന്റെ ഉജ്ജ്വല ഭാഷണം കൊണ്ട് ദശലക്ഷക്കണക്കിന് യുവജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്റെ ജയന്തി തപസ്യ കലാസാഹിത്യ വേദി പാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജനുവരി13ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാനൂർ യു പി സ്കൂളിൽ ചേരുന്ന സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഡോ. റഷീദ് പാനൂർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിവേകാനന്ദ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ
പ്രസംഗ ,പ്രബന്ധ രചനാ മത്സരത്തിൽ വിജയികളായവർക്കുള്ള അനുമോദനവും
സമ്മാനദാനവും ചടങ്ങിൽ വച്ച് നടക്കുന്നതാണ്. വാർത്താ സമ്മേളനത്തിൽ ഡോ.റഷീദ് പാനൂർ , വി.പി.അനന്തൻ മാസ്റ്റർ, ഗിരീഷ് നെല്ലേരി,അജയൻ പൊയിലൂർ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.