Latest News From Kannur

മാങ്ങോട്ടും കാവിൽ 15 ന് ഉത്സവാരംഭം

0

മാഹി: പ്രസിദ്ധമായ ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷം ജനുവരി 15 മുതൽ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പതിവ് പൂജകൾക്ക് പുറമെ എല്ലാ ദിവസവും തായമ്പക, ലളിത സഹസ്രനാമജപം എന്നിവ ഉണ്ടായിരിക്കും. 20 ന് കാലത്ത് 11 മണിക്ക് പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരംഭം കുറിക്കും. 12.30 ന് ഗോപൂജ പശുക്കൾക്ക് പുല്ലും കഞ്ഞിയും. 5 മണി തിരുവായുധം എഴുന്നള്ളത്ത്. 6 മണി താലപ്പൊലി വരവ്. 9.30 ന് തിരുവാഭരണം എഴുന്നളളത്ത്. 10 മണി ഇളനീരാട്ടം. പൂമൂടൽ. തുടർന്ന് കലശം വരവ്, ഗുരുതി, ഗുളികൻ തിറ 21 ന് തിറ മഹോത്സവം. ഉച്ചക്ക് 12 മണിക്ക് അന്ന ദാനം
ക്ഷേത്രത്തോടനുബന്ധിച്ച് ശിവക്ഷേത്രനിർമ്മാണം നടക്കുന്നതിനാൽ ഇത്തവണ കലാപരിപാടികൾ മാറ്റിവെച്ചിരിക്കുകയാണെന്ന് പ്രസിഡണ്ട് ഒ.വി. സുഭാഷ് അറിയിച്ചു.വാർത്താ സമ്മേളനത്തിൽ സെക്രട്ടരി ഷാജി കൊള്ളുമ്മൻ, പവിത്രൻ കൂലോത്ത്, പി.പി.മഹേഷ്, സംബന്ധിച്ചു.

Leave A Reply

Your email address will not be published.