മാഹി: പെരിങ്ങാടി ശ്രീവാണു കണ്ട കോവിലകം പുന:പ്രതിഷ്ഠാ വാർഷിക ദിനാഘോഷം ജനുവരി 16 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മഹാഗണപതി ഹോമം, മദ്ധ്യാഹ്ന പുജ, പൂമുടൽ ചടങ്ങ് എന്നിവയുണ്ടാകും. ഒരു മണിക്ക് അന്നദാനം., വൈ. 5.30 ന് നടതുറക്കൽ ദീപാരാധന, സമൂഹപ്രാർത്ഥന, ഭഗവതി സേവ, തായമ്പക,ജനുവരി 14ന് കുട്ടികൾക്കായുള്ള വിവിധ കലാമത്സരങ്ങൾ നടക്കും.ഒ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും
ഫിബ്രവരി 22 മുതൽ 26 വരെ തിറ മഹോത്സവം നടക്കും. ഭഗവതി, വേട്ടക്കൊരുമകൻ, ശാസ്തപ്പൻ, ഗുളികൻ, ഭദ്രകാളി, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും. അഞ്ച് ദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ ഏറെ പ്രസിദ്ധമാണെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. എൻ. ഭാസ്ക്കരൻ, വി.കെ.രാജേന്ദ്രൻ , ആർ.കെ.മുരളിധരൻ , ഒ സുരേഷ് ബാബു സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post