കണ്ണൂർ:ഔപചാരിക സേവനത്തിൽ നിന്നും വിരമിച്ച അദ്ധ്യാപികാദ്ധ്യാപകൻമാരുടെ കൂട്ടായ്മക്ക് കണ്ണൂരിൽ തുടക്കമായി. മറ്റ് പല കൂട്ടായ്മകളിലും അംഗങ്ങളായിരിക്കുമ്പോഴും ഒരു ടീച്ചേർസ് ഫോറം വേണമെന്ന് താല്പര്യപ്പെടുന്ന ഒരു കൂട്ടം ഗുരുനാഥൻമാരാണ് പ്രാഥമികമായി കണ്ണൂരിൽ ഒത്തുചേർന്നത്. അദ്ധ്യാപകരുടെ ഒത്തൊരുമയിൽ നിന്നും ലഭിക്കുന്ന സർഗ്ഗാത്മകത മറ്റൊന്നിലും ലഭ്യമാവുന്നില്ലെന്ന വിലയിരുത്തലിൽ ഈ കൂട്ടായ്മ സംസ്ഥാന തലത്തിൽ വിപുലമാക്കാനും ധാരണയായി. ചില ജില്ലകളിൽ പ്രാഥമിക ആലോചനായോഗങ്ങൾ കഴിഞ്ഞു.
എയിഡഡ്, സർക്കാർ മേഖലയിൽ നിന്ന് വിരമിച്ച അദ്ധ്യാപകരുടെ ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ റിട്ടയേർഡ് ടീച്ചേർസ് ഫോറം ഉപകരിക്കുമെന്ന് അദ്ധ്യാപക സംഘടനയുടെ മുൻ പ്രസിഡണ്ടും എ.ഐ.എ.ഫ് .ടി.ഒ അഖിലേന്ത്യ വർക്കിംഗ് ചെയർമാനുമായ എം സലാഹൂദ്ദീൻ ഉദ്ബോധിപ്പിച്ചു. സമൂഹത്തിന് കൂടി നന്മയേകുന്ന മുതിർന്നവരുടെ സംഘമായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ റിട്ടയേർഡ് ടീച്ചേർസ് ഫോറം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.
ആർ രവീന്ദ്രൻ നായർ, കെ സുനിൽകുമാർ , ഉമാവതി കെ വി, ഉഷ കെ വി എന്നിവർ സംസാരിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി സ്റ്റിയറിങ്ങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.ഭാരവാഹികളായിസി വി സോമനാഥൻ [പ്രസിഡണ്ട് ]
ഡോ: ശശിധരൻ കുനിയിൽ [ സെക്രട്ടറി ]ഉമാവതി കെ വി [ ട്രഷറർ ]
എന്നിവരെ തിരഞ്ഞെടുത്തു.അമ്പതോളം അദ്ധ്യാപകർ യോഗത്തിൽ പങ്കെടുത്തുവെന്നും നൂറോളം പേർ പിന്തുണ അറിയിച്ചെന്നും സംഘാടകർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post