മയ്യഴിയിൽ സൗജന്യ റേഷൻ ഗോതമ്പ് വിതരണം; മാർച്ച് 11, 12 തീയതികളിൽ കൈപ്പറ്റാം

മയ്യഴിയിൽ സൗജന്യ റേഷൻ ഗോതമ്പ് വിതരണം; മാർച്ച് 11, 12 തീയതികളിൽ കൈപ്പറ്റാം
മാഹി: പുതുച്ചേരി സർക്കാർ മയ്യഴി മേഖലയിലെ കാർഡുടമകൾക്കായി അനുവദിച്ച സൗജന്യ റേഷൻ ഗോതമ്പിന്റെ വിതരണം മാർച്ച് 11, 12 തീയതികളിൽ നടക്കും. 2025 ഡിസംബർ, 2026 ജനുവരി മാസങ്ങളിലേക്കുള്ള വിഹിതമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ചുവപ്പ്, മഞ്ഞ കാർഡുടമകൾക്ക് രണ്ട് മാസത്തെ വിഹിതമായ 4 കിലോ വീതം ഗോതമ്പ് ലഭിക്കും.
സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ഇതുവരെ ഗോതമ്പ് വാങ്ങാൻ സാധിക്കാത്തവർക്ക് മയ്യഴിയിലെ പുനഃക്രമീകരിച്ച റേഷൻ കടകളിൽ നിന്ന് നിശ്ചിത തീയതികളിൽ വിഹിതം കൈപ്പറ്റാവുന്നതാണ്. രാവിലെ 9 മണി മുതൽ 1 മണി വരെയും, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയുമാണ് വിതരണ സമയം.


കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

* റേഷൻ കട നമ്പർ 1, 2, 6: 7306899601

* റേഷൻ കട നമ്പർ 3, 4, 5, 8: 9496602025