മാഹിയിൽ അഖിലേന്ത്യാ മായാജാല സമ്മേളനം മാർച്ച് 15ന്

മാഹിയിൽ അഖിലേന്ത്യാ മായാജാല സമ്മേളനം മാർച്ച് 15ന്
മാഹി: മലബാർ മാജിക്‌ Circle-യുടെ ഇരുപത്തിയൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി MMC FEST-2026 എന്ന പേരിൽ അഖിലേന്ത്യാ മായാജാല സമ്മേളനം മാർച്ച് 15ന് ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രശസ്ത സീനിയർ മാന്ത്രികനായിരുന്ന ദാമോദർ എൽ ഭണ്ഡാരി യുടെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതൽ രജിസ്ട്രേഷൻ ചെയ്ത മാന്ത്രികർക്കായി പഠന ക്ലാസുകളും ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മായാജാല മത്സരങ്ങളും നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രശസ്തരും പ്രഗത്ഭരുമായ മാന്ത്രികൻമാർ പഠന ക്ലാസുകൾ കൈകാര്യം ചെയ്യും.
വൈകിട്ട് 5ന് ആരംഭിക്കുന്ന സമാപനച്ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനദാനവും വിസ്മയകരമായ മായാജാല കാഴ്ചകളോടെ ഗാലാ ഷോയും ഉണ്ടായിരിക്കും. സമാപനച്ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ രാജേഷ് ചന്ദ്ര , പ്രദീപ്‌ കേളോത് , എം . പി . വിജയകുമാർ എന്നിവർ പങ്കെടുത്തു.