സ്പിന്നിങ് മിൽ അടച്ചിട്ട് ആറു വർഷം; പ്രഖ്യാപനങ്ങൾ മാത്രം, നടപടിയില്ല
മാഹിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്പിന്നിങ് മിൽ അടച്ചിട്ട് ആറു വർഷം.
മാഹി: മാഹിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്പിന്നിങ് മിൽ അടച്ചിട്ട് ആറു വർഷം പിന്നിട്ടിട്ടും പുനരാരംഭിക്കാൻ ഇതുവരെ യാതൊരു കാര്യമായ നടപടിയും ഉണ്ടായിട്ടില്ല. നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായിരുന്ന സ്ഥാപനത്തിന്റെ ഭാവി ഇന്നും അനിശ്ചിതത്വത്തിലാണ്.
മിൽ പുനരുജ്ജീവിപ്പിക്കുമെന്ന് പലതവണ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ യാഥാർഥ്യമായില്ലെന്നാണ് നാട്ടുകാരും മുൻ തൊഴിലാളികളും ആരോപിക്കുന്നത്. പിന്നീട് സ്പിന്നിങ് മില്ലിന് പകരം ജിപ്മർ ഹോസ്പിറ്റൽ യൂണിറ്റ് തുടങ്ങുമെന്നുമുള്ള പ്രഖ്യാപനങ്ങളും ഉയർന്നിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉയരുന്നുണ്ടെങ്കിലും പിന്നീട് അവ കാഗിതത്തിൽ മാത്രമായി തുടരുകയാണെന്നാണ് വിമർശനം. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ സ്ഥലം ഉപയോഗപ്പെടുത്തി ഒരു വലിയ പദ്ധതി നടപ്പാക്കാൻ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്നാണ് നാട്ടുകാരുടെയും മുൻ തൊഴിലാളികളുടെയും ആവശ്യം.