Latest News From Kannur

ദേശീയ തൊഴിൽ നയം പ്രഖ്യാപിക്കണം : എം.ഇ.എ

0

മാഹി: വർഷങ്ങളായി വിളിച്ചു ചേർക്കാത്ത ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചു ചേർത്ത് സമഗ്ര ദേശീയ തൊഴിൽ നയം പ്രഖ്യാപിക്കണമെന്നും പാർലമെൻ്റിൽ ചർച്ച ചെയ്യാതെ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള നീക്കം അവസാനിപ്പിക്കണ മെന്നും മർക്കൻ്റെൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ദക്ഷിണ സംസ്ഥാന ജനറൽ കൗൺസിൽ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മാഹിയിൽ വെച്ച് നടന്ന സംമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും എം.ഇ.എ ജനറൽ സെക്രട്ടറിയുമായ ഡോ.എം.പി.പത്മനാഭൻ മുഖ്യ ഭാഷണം നടത്തി. എം.ഇ.എ വൈസ് ചെയർമാൻ കെ.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.പി.എഫ് മിനിമം പെൻഷൻ 9000/- രൂപയാക്കി ഉയർത്താൻ നടപടി സ്വീകരിക്കണമെന്നും നിത്യപയോഗ സാധനങ്ങളുടെ വലിക്കയറ്റം തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ഫെഡെറേഷൻ (ഐ.എൻ.ടി.യു.സി) ദേശീയ പ്രവർത്തക സമിതി അംഗം അഡ്വ. എം. രാജൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.എ.വി.രാജീവ്, പി.ഗോപിനാഥ്, എം.ബി.ബീന, വി.എം.സുരേഷ് ബാബു, എം.ശ്രീജയൻ, ഒ.പി ഷെരിദ്, ഷീലു എം ജോർജ്ജ് സംസാരിച്ചു.

Leave A Reply

Your email address will not be published.