മാഹി : മാർക്കന്റെയിൻ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പ്രസിഡണ്ടായി ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡണ്ട് ഡോ.ജി.സഞ്ജീവ റെഡ്ഡിയേയും ജനറൽ സെക്രട്ടറിയായി ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം.പി. പത്മനാഭനേയും വീണ്ടും തെരഞ്ഞെടുത്തു. ചെയർമാനായി ആർ. ദാമോദരൻ (ചെന്നൈ) വൈസ് ചെയർമാന്മാരായി ഒ.എം. വസന്തകുമാർ (കൊച്ചി),കെ.ഹരീന്ദ്രൻ (മാഹി) ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ഡോ.മോഹൻ റാവു നൽവാഡേ (ബംഗലുരു) ട്രഷററായി പി.വിനയൻ (കോഴിക്കോട്) എന്നിവരെയും പ്രവർത്തക സമിതയംഗങ്ങളായി എം.കെ ബീരാൻ (കോഴിക്കോട്), ഡി.വെങ്കിടേഷ് (ബംഗലുരു), പി.പി.വിജയകുമാർ (പാലക്കാട്), അഡ്വ.എ.വി.രാജീവ് (കോഴിക്കോട്), ആർ.രാജു (മൈസൂർ), എ.നരസിംഹ റാവു (ഹൈദരാബാദ്), ടി.ടി.പൗലോസ് (കൊച്ചി), കെ.എം.ബബിത, ആർ.രാജാമണി (മംഗ്ളൂരു), കോശൽ റാം (ചെന്നൈ) എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.