Latest News From Kannur

പ്ലാറ്റിനം ജൂബിലി ആഘോഷം 5 ന് സമാപിക്കും

0

പാനൂർ :  പാലത്തായി ജ്ഞാനോദയ ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ജനുവരി 5 വെള്ളിയാഴ്ച സമാപിക്കും. 5 ന് വൈകീട്ട് 6 മണിക്ക് പാലത്തായി ദേശത്തെ വനിതകളുടെ മെഗാ തിരുവാതിരക്ക് ശേഷം 6.30 ന് സാംസ്കാരിക സമ്മേളനം നടക്കും.
കെ.പി. മോഹനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പി.സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ മുൻകാല പ്രവർത്തകരെ ആദരിക്കും. ലോഗോ രൂപകൽപ്പന ചെയ്ത കെ.കെ.ഷിബിനെ സ്വാഗതസംഘം ചെയർമാൻ അഷറഫ് കുനിയിൽ ആദരിക്കും. പാനൂർ നഗരസഭ വൈസ് ചെയർപേർസൺ പ്രീത അശോക് , കൗൺസിലർമാരായ സജിത അനീവൻ , സുഖില കെ.പി എന്നിവർ ആശംസകളർപ്പിക്കും. സ്വാഗത സംഘം കൺവീനർ രാജു കാട്ടുപുനം സ്വാഗതവും പബ്ലിസിറ്റി ചെയർമാൻ ടി.കെ. അശോകൻ മാസ്റ്റർ കൃതജ്ഞതയും പറയും. വള്ളുവനാട് നാദം അവതരിപ്പിക്കുന്ന ഊഴം എന്ന നാടകം അരങ്ങേറും. ആഘോഷ പരിപാടികൾ വിശദീകരിക്കാൻ ചേർന്ന പത്ര സമ്മേളനത്തിൽ രാജു കാട്ടുപുനം , അഷറഫ് കുനിയിൽ , അനീഷ് കെ.പി , ടി.കെ. അശോകൻമാസ്റ്റർ സി.വി.സുകുമാരൻമാസ്റ്റർ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.