കടവത്തൂർ : സമന്വയം 2024 സപ്തദിന ക്യാമ്പിന്റെ ഭാഗമായി തനത് പ്രവർത്തനമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ ഈന്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് കടവത്തൂർ വി.വി.യു.പി സ്കൂളിലെ ക്യാമ്പിൽ നിന്നും പരിസര പ്രദേശങ്ങളിലുള്ള ഈന്ത് സംരക്ഷിക്കാനിറങ്ങിയത്.തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു.തൃപ്രങ്ങോട്ടൂർ കൃഷി അസിസ്റ്റന്റ് ശില്പ , ഈന്ത് സംരക്ഷണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.സിഷ, പി.കെ റിന്ദു , കെ.വി പ്രിയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി കെ ടി സ്വാഗതവും വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു.