മാഹി: പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ ചാലക്കരയിലെ കാസിനോ പി. മുസ്തഫ ഹാജിയുടെ എഴുപത്തിയാറാം പിറന്നാൾ പതിവ് പോലെ ഇത്തവണയും നാടിന്നുത്സവമായി. കാലത്ത് തന്നെ ഒട്ടേറെ വിശിഷ്ട വ്യക്തികൾ അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ നേർന്നു. എം.സി.സി ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ, പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, ഇന്ദിരാ ഗാന്ധി സഹ: ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു ,ഡോ: സിദ്ദിഖ്, ഹമീദ് കരിയാട് (ലുലു | മമ്പറം ദിവാകരൻ, പൊലീസ് സി.ഐ. ഷൺമുഖം, കെ.പി. ഇബ്രാഹിം (പ്രവാസി വ്യവസായി ), ചാലക്കര പുരുഷു( മുതിർന്ന മാധ്യമ പ്രവർത്തകൻ | കുറ്റിയിൽ അസീസ് (ബഹ്റൈൻ) സലിൽ ( ബേബി മെമ്മോറിയൽ കോഴിക്കോട് ), ഡോ: രഞ്ജിത്ത്,ഡോ. രാജശേഖർ , പ്രദീപ് രാമൻ ( മലയാള വാണിജ്യം) പായറ്റ അരവിന്ദൻ, സുഹാസ് വേലാണ്ടി, അഡ്വ.ടി. അശോക് കുമാർ, കെ.മോഹനൻ പി.ജനാർദ്ദനൻ, ദിലീപ് കുമാർ കതിരൂർ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. നാട്ടുകാർക്കെല്ലാം പ്രഭാത ഭക്ഷണം നൽകി. തുടർന്ന് 2500 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ നാലര പതിറ്റാണ്ടു കാലമായി ഓരോ പിറന്നാൾ വേളയിലും, റംസാൻ മാസത്തിലും മററുമായി അന്നദാനം, ഭക്ഷ്യധാന്യ കിറ്റ് / വസ്ത്ര വിതരണം, മെഗാ മെഡിക്കൽ കേമ്പ്, എന്നിവ നടത്തി വരാറുണ്ട്. സമൂഹത്തിൽ നിന്ന് ആർക്കും ഒറ്റപ്പെട്ട് ജീവിക്കാനാവില്ലെന്നും, സമൂഹത്തിന്റെ സ്നേഹം നേടാനാവാത്തവർക്ക് ജീവിത വിജയം നേടാനാവില്ലെന്നും കാസിനോ പി. മുസ്തഫ ഹാജി പറഞ്ഞു. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറമാണ് മനുഷ്യ സ്നേഹമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.