മാഹി: കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം നടത്തപ്പെടുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ മാഹി ആരോഗ്യ കുടുംബക്ഷേമ വകുപ്പും പങ്കു ചേരുന്നു. ജനുവരി അഞ്ചാം തീയ്യതി രാവിലെ 09:00 മണി മുതൽ 11:30 വര മാഹി മുനിസിപ്പൽ മൈതാനത്തും ഉച്ചയ്ക്ക് 03:00 മുതൽ 05:00 വരെ ഉസ്മാൻ ഗവ.ഹൈ സ്കൂൾ ചാലക്കരയിലുമായി ചന്ദ്രയാൻ –
C.H.A.N.D.R.A.Y.A.A.N (Comprehensive Health Awareness, NCD Screening, Digital Mission, RCH Screening, Ayushman bharath – PM JAY, Anaemia Screening for All) എന്ന പേരിലാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
🔴ജീവിത ശൈലി രോഗ നിർണ്ണയം,
🟠ക്ഷയരോഗ നിർണ്ണയം,
🟢വിളർച്ച നിർണ്ണയം,
🔵ABHA കാർഡ്,
🟣 ABHA കാർഡ് രജിസ്ട്രേഷൻ 100 % കൈവരിച്ചതിൻ്റെ പ്രഖ്യാപനം,
🟡 നിക്ഷയ് മിത്ര കിറ്റ് വിതരണം,
🟢”മേരി കഹാനി മേരി സുഹാനി (AEPMJAY) ഉപയോക്താക്കളുടെ അനുഭവം പങ്കുവയ്ക്കൽ
തുടങ്ങി വിവിധ പദ്ധതികളെ അടുത്തറിയാനുള്ള അവസരമാണിത്. ഏവർക്കും സ്വാഗതം