മാഹി: ഈസ്റ്റ് പളളൂർ ശ്രീവണ്ണത്താംകണ്ടി ഗുരുസ്ഥാന ക്ഷേത്രം തിറ മഹോത്സവം ഇന്ന് (ഡിസംബർ 23 ന് ) നടക്കും. രാവിലെ 8 മണിക്ക് ഗണപതിഹോമം, ശുദ്ധികലശം വൈകിട്ട് 4 മണിക്ക് മുത്തപ്പനെ മലയിറക്കൽ, 6 മണിക്ക് ശാസ്‌തപ്പൻ വെളളാട്ടം 7 മണിക്ക് മുത്തപ്പൻ വെളളാട്ടം, 10 മണിക്ക് ഗുളികൻ തിറയോടു കൂടി ഉത്സവം സമാപിക്കും. എല്ലാ സംക്രമദിവസങ്ങളിലും പുജയും പയങ്കുറ്റിയും ഉണ്ടാവുന്നതാണ്. നേർച്ച വെളളാട്ടം കഴിക്കാനാഗ്രഹിക്കുന്നവർ ക്ഷേത്രവുമായി ബന്ധപ്പെടേണ്ടതാണെന്നു ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.