മാഹി: ജീവനാളം കൂട്ടായ്മ മാഹിയുംമാധ്യമ പ്രവർത്തക കൂട്ടായ്മ കെ.ആർ.എം.യു. വും ചേർന്ന് അതിലെ അംഗങ്ങൾക്ക് വേണ്ടി ഇൻഷൂറൻസ് പദ്ധതി തുടങ്ങി. അപകട ചികിത്സയുടെയും രോഗ ചികിത്സയുടെയും ഇൻഷൂറൻസ് പരിരക്ഷയും മരണാനന്തരം അവകാശിക്ക് 15 ലക്ഷം രൂപയും ലഭിക്കുന്ന തപാൽ വകുപ്പിൻ്റെ നിവ ബ്യൂപ ഇൻഷൂറൻസ് പദ്ധതിയാണ് നടപ്പിലാക്കിയത്. ഖത്തറിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മുനീർ കണ്ടോത്ത് മത്തിപ്പറമ്പിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. മുനീർ കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. പ്രസിഡൻ്റ് എൻ.വി.അജയകുമാർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ടി.എൻ.അശ്വതി പുറമേരി പദ്ധതി വിശദീകരിച്ചു. സി.എച്ച്.ഗംഗാധരൻ, സി.ദാസൻ, സി.വി. സുലൈമാൻ ഹാജി, ശ്രീജിത്ത് ബേപ്പൂർ എന്നിവരെ അനുസ്മരിച്ചു.
മുൻ കൗൺസിലർ പള്ളിയൻ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ, മുനീർ കണ്ടോത്തിനെ ആദരിച്ചു. ഉസീബ് ഉമ്മലിൽ, സെക്രട്ടറി കാർത്തു വിജയ്, പി.കെ.സജീവൻ, ഷാർഗി ഗംഗാധരൻ, മോഹനൻ കത്ത്യാരത്ത്, നിർമൽ മയ്യഴി എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post