പാനൂർ: ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു ) പാനൂർ ഉപജില്ലാ സമ്മേളനം ആർ എസ് എസ് ജില്ലാ കാര്യകാരി സദസ്യൻ എൻ .കെ . നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പാലക്കൂൽ എ യുപി സ്കൂളിൽ നടന്ന സമ്മേളനത്തിൽ കെ.പി. ജിഗീഷ് അധ്യക്ഷത വഹിച്ചു.മനോജ് കാഞ്ഞിലേരി, ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, വി. പി. അനന്തൻ, വി.പി. ഷാജി എന്നിവർ പ്രസംഗിച്ചു.ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുവാനും, മെഡിസെപ് തുക വർദ്ധിപ്പിക്കാനുള്ള നടപടി പിൻവലിക്കുവാനും, പ്രീ പ്രൈമറി അധ്യാപകരുടെ തസ്തിക അംഗീകരിക്കുവാനും സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.ദേശീയ അധ്യാപക പരിഷത്ത് പാനൂർ ഉപജില്ല കമ്മിറ്റി ഭാരവാഹികളായി വി.എസ്. അർജുൻ (പ്രസിഡണ്ട് ), വി. പി. രോഹിത് ലാൽ ( വൈസ് പ്രസിഡണ്ട് ), ശ്രീജിൻ ശ്രീധർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു . ജനുവരി 13ന് പാനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.