പാനൂർ: വിദ്വെഷത്തിനെതിരെ ദുർഭരണത്തിനെതിരെ,, എന്ന പ്രമേയത്തിൽ മുസ് ലിം യൂത്ത് ലീഗ് കണ്ണൂർജില്ലാ കമ്മിറ്റി ഡിസംബർ 12 ന് പയ്യന്നൂരിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് പദ യാത്ര സമാപനം 24 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പെരിങ്ങത്തൂർ ടൗണിൽ നടക്കും.
രാവിലെ പത്ത് മണിക്ക് പാനൂർ ടൗണിൽ ജാഥ ക്യാപ്റ്റൻ നസീർ നെല്ലൂരിന് പതാക കൈമാറി മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുല്ല ജാഥ കൂത്തുപറമ്പ് മണ്ഡലം തല പര്യടനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. പാറാട് കല്ലിക്കണ്ടി, കടവത്തൂർ, മുക്കിൽ പീടിക വഴി ജാഥ പെരിങ്ങത്തൂരിൽ സമാപിക്കുo . സമാപന സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യും. മുസ് ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വി ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിക്കും. മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ വി. കെ ഫൈസൽ ബാബു, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി കെ. ഫിറോസ് ,യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ പി. വയനാട്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീംചേലാരി, ഉൾപ്പടെ പ്രമുഖർ സംസാരിക്കും.
ജാഥ സമാപനത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി പി എ സലാo, മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വി ഫൈസൽ മാസ്റ്റർ, ജനറൽ സെക്രട്ടറി നൗഫൽ പാനോൾ, റാഫി കണ്ടോത്ത്, അർഷത്ത് മൂലക്കാൽ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post