Latest News From Kannur

മഞ്ചേരി കുടുംബ സംഗമം

0

പാനൂർ : മഞ്ചേരി കുടുംബ സംഗമം ഡിസംബർ 26 ന് ചൊവ്വാഴ്ച കല്ലിക്കണ്ടി എൻ എ എം കോളേജിൽ നടക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സംഗമത്തിൻ്റെ ഉദ്ഘാടനം ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ്, ഗവ ഓഫ് ഇന്ത്യ അസിസ്റ്റൻറ് ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ നിർവ്വഹിക്കും. പഠന സെഷനിൽ റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ കലാപരിപാടികളും, നവാസ് പാലേരി നയിക്കുന്ന ഇശൽ വിരുന്നും നടക്കും സംഗമത്തിന്റെ ഭാഗമായി മെഡിക്കൽ പരിശോധന, രക്തഗ്രൂപ്പ് നിർണ്ണയ കേമ്പ്, ഐ കേമ്പ്,കോയിൻസ് എക്സിബിഷൻ തുടങ്ങിയവയും ഉണ്ടായിരിക്കും. സംഗമത്തിൽ എട്ടായിരത്തോളം ആളുകൾ പങ്കെടുക്കും. കണ്ണൂർ,വയനാട്,പാലക്കാട്, കോഴിക്കോട്, മലപ്പുറം, മാഹി, തുടങ്ങിയ മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ച് കിടക്കുന്ന കുടുംബമാണ് മഞ്ചേരി. കടവത്തൂർ പ്രദേശാണ് ഈ കുടുംബത്തിൻ്റെ പ്രഭവ കേന്ദ്രം. ഏകദേശം പന്ത്രണ്ട് തലമുറ മുമ്പ് വരെയുള്ള ആയിര ക്കണക്കിന് കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 25000 ൽ അധികം കുടുംബാംഗങ്ങൾ നിലവിലുണ്ട്.
പത്ര സമ്മേളനത്തിൽ മഞ്ചേരി ഫാമിലി ട്രസ്റ്റ് പ്രസിഡൻ്റ് ഉസ്സൻ കുട്ടി മാസ്റ്റർ, സെക്രട്ടറി പി പി അഷ്റഫ് മാസ്‌റ്റർ, സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ അബു പാറാട്, കൺവീനർ പൊറ്റേരി കുഞ്ഞമ്മദ് ഹാജി, മുഹമ്മദ് വി പി, എം പി ബഷീർ പങ്കെടുത്തു.

Leave A Reply

Your email address will not be published.