Latest News From Kannur

ഒരു വട്ടം കൂടി സംഗമം ; 24 ന് രാവിലെ 9.30 ന്

0

പാനൂർ : കാടാങ്കുനി യു.പി.സ്കൂളിലെ 1994 മുതൽ 1997 വരെ പഠിച്ച സഹപാഠികൾ ഡിസംബർ 24 ന് ഞായറാഴ്ച സ്കൂളിൽ ഒരുമിക്കുന്നു. രാവിലെ 9.30 ന് സംഗമം ആരംഭിക്കും.
ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര , ഒരു വട്ടം കൂടി ; എന്ന പേരിലാണ് കൂട്ടുകാർ സ്കൂളിൽ ഒന്നിക്കുന്നത്.ആഷിത മംഗലാട്ട് അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ ജാനു തമാശ ഫെയിം ലിധി ലാൽ ഒരു വട്ടം കൂടി സംഗമം ഉദ്ഘാടനം ചെയ്യും. ഗുരുനാഥൻമാരെ ആദരിക്കൽ , ഓർമ്മച്ചെപ്പ് എന്ന പേരിൽ ഓർമ്മകൾ അയവിറക്കൽ, ജാനു തമാശകൾ , പാട്ടും പറയലും എന്ന പേരിൽ നാടൻ പാട്ടു പരിപാടി , ഫോട്ടോ ഷൂട്ട് , സഹായ ഫണ്ട് സമർപ്പണം മുതലായ വിവിധ പരിപാടികൾ സംഗമത്തിൽ നടക്കും.പരിപാടികൾ വിശദീകരിക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ കെ.പി. പ്രമീഷ് , കെ.കെ.ഷിബിൻ , കെ.രജീഷ് , ഷിജിന വി.പി , ദീപിക സി.വി , സുബിൻ കെ.കെ. എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.