പാനൂർ: പാനൂർ ജെ.സി.ഐ. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 25 ന് തിങ്കളാഴ്ച വൈകിട്ട് നടക്കും. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ 7 മണിക്ക് നടക്കുന്ന സ്ഥാനമേൽക്കൽ ചടങ്ങ് വടകര എം.പി. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പുതിയ പ്രസിഡണ്ട് എം. സി.വി രതീഷ് , കെ. നിയാസ് , കെ.പി. ജസീർ , എം.കെ. ലീഷിത്ത് , ഒ.ടി.അബ്ദുള്ള, കെ.വി.ഗംഗാധരൻ , സി.പി. പ്രമോദ് , വിധു കാമ്പ്രത്ത് എന്നിവർ പങ്കെടുത്തു.