മാഹി: മാഹി മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ഹോസ്പിറ്റലിലെ വിവിധ വിഷയങ്ങളിൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാഹി ഡപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുകയും ചർച്ച നടത്തുകയും ചെയ്തു. മാഹി ഹോസ്പിറ്റലിൽ രോഗികൾ മരുന്നിനായി മണിക്കൂറുകൾ കാത്ത് നിൽക്കുന്ന അവസ്ഥയ്ക്ക് ആവശ്യമായ സ്റ്റാഫുകളെ നിയമിച്ച് എത്രയും പെട്ടന്ന് ഇതിനുള്ള പരിഹാരം കാണണമെന്നും പള്ളൂർ ഹോസ്പിറ്റലിൽ വാക്സിൻ സെൻ്ററിലെ സ്റ്റാഫുകൾ കൃത്യ സമയത്ത് എത്താത്തത് കാരണം നിരവധി ആളുകൾക്ക് വാക്സിൻ കൃത്യമായി കിട്ടുന്നില്ലാ എന്നും തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് ചർച്ച നടത്തുകയും എത്രയും പെട്ടന്ന് യൂത്ത് കോൺഗ്രസ് ഉന്നയിച്ച ഇത്തരം ആവശ്യങ്ങൾക്ക് പരിഹാരം കാണുമെന്നും ഡപ്യൂട്ടി ഡയറക്ടർ മേഖലാ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി.മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ. പി രെജിലേഷ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ, ശ്രീജേഷ് വളവിൽ,എ.പി ബാബു ,കെ.ടി ഷെജിൻ തുടങ്ങിയവർ പങ്കെടുത്തു.