Latest News From Kannur

പി.ആർ. ചരമവാർഷിക പരിപാടികൾക്ക് പ്രൗഢമായ തുടക്കം

0

പാനൂർ: മുൻമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പിആറിന്റെ ഇരുപത്തിമൂന്നാം ചരമ വാർഷികാചരണ ത്തിന് പ്രൗഢോജ്ജ്വല തുടക്കം. ദീപശിഖ തെളിഞ്ഞു. ഡിസംബർ 18 മുതൽ ജനുവരി 17 വരെയായി വിവിധ പരിപാടികളോടെയാണ് ചരമവാർഷികാചരണം സംഘടിപ്പിക്കുന്നത്.  ഇന്ന് കാലത്ത് 9.30 ന് പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പ്രമുഖ സോഷ്യലിസ്റ്റും പ്രഭാഷകനുമായ എബ്രഹാം മാനുവൽ ജ്യോതി തെളിയിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. കുടിയേറ്റക്കാരെയും, ന്യൂനപക്ഷക്കാരുടെയും സംരക്ഷകനായി പ്രവർത്തിച്ച ധീരനായ സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു പി.ആറെന്ന് അദ്ദേഹം അനുസ്മരിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും പുഷ്പ്പാർച്ചനയും നടത്തി.  . തുടർന്ന് നടന്ന പി ആർ – അരങ്ങില്‍ ശ്രീധരൻ – കുഞ്ഞിരാമക്കുറുപ്പ് – ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഇ പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഭയം കൊടുത്തവർ അഭയാർത്ഥികളായെന്ന ദുരവസ്ഥയാണ് പാലസ്തീൻ്റെതേന്ന് അദ്ദേഹം പറഞ്ഞു. ഉക്രയിനിലും പാലസ്തീനിലും മനുഷ്യത്വ വിരുദ്ധമായ നടപടികളാണ് നടക്കുന്നതെന്നും ദാമോദരൻ മാസ്റ്റർ പറഞ്ഞു. മന്ത്രിസഭയുടെ നിർദ്ദേശാനുസരണം ഭരിക്കാൻ ചുമതലപ്പെട്ട ഗവർണ്ണർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു
സ്വാഗത സംഘം ചെയർമാൻ എൻ.ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം .എൽ .എ , ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറിമാരായ കെ.പി.ചന്ദ്രൻ മാസ്റ്റർ ,വി.കെ.കുഞ്ഞിരാമൻ, രാഷ്ട്രീയ മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, ആർ.ജെ.ഡി ജില്ലാ സെക്രട്ടറിമാരായ വി.കെ.ഗിരിജൻ, രവീന്ദ്രൻ കുന്നോത്ത്, യുവ ജനതാദൾ മുൻ സംസ്ഥാന പ്രസിഡണ്ട് പി.കെ.പ്രവീൺ, കിസാൻ ജനത ജില്ലാ പ്രസിഡണ്ട് കെ.കുമാരൻ, ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി കരുവാങ്കണ്ടി ബാലൻ, രാഷ്ട്രീയ മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ചന്ദ്രിക പതിയൻ്റവിട ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് എം കെ രഞ്ജിത്ത്, എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ പി.ദിനേശൻ സ്വാഗതവും ആർ.വൈ.ജെ.ഡി കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറി കെ.പി.റിനിൽ നന്ദിയും പറഞ്ഞു. പുഷ്പാർച്ചനക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ.പി.പ്രശാന്ത്,ടി.പി.അനന്തൻ, സി.കെ.ബി.തിലകൻ, ഉഷ രയരോത്ത്, പി.ഷൈറീന, ഹരീഷ് കടവത്തൂർ , സജീന്ദ്രൻ പാലത്തായി, കല്യാട്ട് പ്രേമൻ, കെ.പി.സായന്ത്, വി.പി.യദുകൃഷണ എന്നിവർ നേതൃത്വം നൽകി. ഇന്ന് മണ്ഡലത്തിലെ 100-ലധികം കേന്ദ്രങ്ങളില്‍ പ്രഭാതഭേരി മുഴക്കി പതാകദിനമായി ആചരിച്ചു.. പി ആറിനെ അനുസ്മരിച്ചുകൊണ്ട് കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 100 സോഷ്യലിസ്റ്റ് കുടുംബസംഗമങ്ങൾ നടക്കും. ഡിസംബർ 26 കാലത്ത് 9 മണി മുതൽ പി.ആർ സ്മാരക സ്വർണ്ണ മെഡലിനായുള്ള അഖില കേരള ചിത്രരചന മത്സരം പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രശസ്ത ചിത്രകാരിയും നര്‍ത്തകിയുമായ വരനടനം ഗ്രാൻഡ് മാസ്റ്റർ ലീജാ ദിനൂപ് ഉദ്ഘാടനം ചെയ്യും.വാട്ടർ കളർ ഇനത്തിൽ നഴ്സറി, എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി-കോളേജ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് സ്വർണ്ണമെഡൽ നൽകും. ഓരോ വിഭാഗത്തിലും മികച്ച പത്ത് ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും മത്സരത്തിലെ മികച്ച ചിത്രത്തിന് കാർത്തികേയൻ സ്മാരക പുരസ്കാരവും നൽകും.ഡിസംബർ 30, 31 തീയതികളിലായി പാനൂർ പി ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ ബാലരംഗം കലാസാഹിത്യമേള നടക്കും. കൂത്തുപറമ്പ് മണ്ഡലത്തിലെ 22 യൂണിറ്റുകളിൽ നിന്ന് വിജയികളായ 500 ഓളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുക. തൊഴിലാളി, വിദ്യാർത്ഥി, യുവജന സംഗമങ്ങളും, നിശാ കേമ്പുകളും വിവിധ കേന്ദ്രങ്ങളിൽ നടക്കും.പിആറിന്റെ 23-ാo ചരമവാർഷിക ദിനമായ ജനുവരി 17ന് രാവിലെ പുത്തൂരിലെ സ്മൃതി മണ്ഡ പത്തില്‍ പുഷ്പാര്‍ച്ചന നടക്കും.  വൈകുന്നേരം മൂന്ന് മണിക്ക് പുത്തൂരിൽ മഹിളാ സംഗമം നടക്കും. പുത്തൂരിൽ നിന്നും കുന്നോത്ത് പറമ്പിലേക്ക് അനുസ്മരണ റാലി ആരംഭിക്കും. കുന്നോത്ത് പറമ്പില്‍ നടക്കുന്ന പൊതു സമ്മേളനത്തിൽ ആര്‍.ജെ.ഡി-യുടെ ദേശീയ – സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.

Leave A Reply

Your email address will not be published.