മാഹി: മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ നാൽപ്പതാമത് ഗ്രാൻ്റ് തേജസ്സ് ട്രോഫിക്കും ഡൗൺടൗൺ മാളിന്നും വേണ്ടിയുള്ള ഫ്ലഡ് ലിറ്റ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ ഗാലറി കാൽനാട്ട് കർമ്മം മാഹി മുൻ MLA ഡോ.വി.രാമചന്ദ്രൻ നിർവ്വഹിച്ചു. മാഹി മൈതാനത്ത് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് കെ.സി. നിഖിലേഷ് സ്വാഗതം പറഞ്ഞു. ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ജിനോസ് ബഷീർ അദ്ധ്യക്ഷം വഹിച്ചു. ശ്രീ.കെ .പി സുനിൽ കുമാർ ആശംസകൾ നേർന്നു. ഫുട്ബാൾ മാമാങ്കത്തിനു ഡിസമ്പർ 29 ന് കൊടികയറും.