Latest News From Kannur

കോൺഗ്രസ് കുടുംബ സംഗമം

0

പാനൂർ :നവ കേരള സദസ് അഴിമതി യാരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് രമേശ് പറമ്പത്ത് എം എൽ എ. പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കുടുംബ സംഗമവും, മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.പി ഭാർഗവൻ മാസ്റ്ററുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങും അരയാക്കൂലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് പറമ്പത്ത് എംഎൽ എ. ഭരണ സ്വാധീനം ഉപയോഗിച്ച് സർക്കാർ സർവീസുകളിൽ ഡി വൈ എഫ് ഐക്കാരെയും, സി പി എമ്മുകാരെയും തിരുകി കയറ്റുകയാണ്. ഒരു പാട് അഴിമതി യാരോപണങ്ങളാണ് സർക്കാറിനെതിരെ ദിവസവും ഉയരുന്നത്. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കാനും, കണ്ണിൽ പൊടിയിടാനുമാണ് നവകേരള സദസെന്നും രമേശ് പറമ്പത്ത് കുറ്റപ്പെടുത്തി. ചടങ്ങിൽ വിവിധ കോൺഗ്രസ് നേതാക്കളെയും, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. മുൻ മണ്ഡലം പ്രസി.ടി.പി പ്രേമനാഥൻ അധ്യക്ഷനായി. ഡി.സി.സി കണ്ണൂർ ജില്ലാ പ്രസി. കെ.പി സാജു മുഖ്യ പ്രഭാഷണം നടത്തി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ശശിധരൻ, വി.സി പ്രസാദ്, പവിത്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു. കെ.പി ഭാർഗവൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ദിനേശൻ പച്ചോൾ സ്വാഗതവും, മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.