പാനൂർ: പൂക്കോം അയ്യപ്പക്ഷേത്രം ചതുർദിന മണ്ഡല മഹോത്സവം 20 മുതൽ 23 വരെ നടക്കുന്നതാണ്. 20 ന് അഷ്ടദ്രവ്യ ഗണപതിഹോമം, കലവറ സമർപ്പണം, സഹസ്രദീപ സമർപ്പണം, അയ്യപ്പഭജന സന്ധ്യ എന്നിവ ഉണ്ടാകും. 21 ന് അഷ്ടദ്രവ്യഗണപതി ഹോമം, അന്നദാനം, ചുറ്റുവിളക്ക്, ഭക്തിഗാനസുധ 22 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, അന്നദാനം, സമൂഹ പ്രാർത്ഥന, നൃത്ത സന്ധ്യ 23 ന് വിശേഷാൽ ഗണപതിഹോമം, വിശേഷാൽ ഗുരുപൂജ, അന്നദാനം, ശനിദോഷനിവാരണ പൂജ, ‘കണ്ണകി ‘ നൃത്ത സംഗീത നാടകം എന്നിവയും ഉണ്ടാകുന്നതാണ്