ന്യൂ മാഹി:പെരിങ്ങാടി ശ്രീ മാങ്ങോട്ടു കാവിലമ്മയ്ക്ക് നൂറ് കണക്കിന് സ്ത്രീ വിശ്വാസികൾ ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഭക്തി നിർഭരമായ പൊങ്കാല സമര്‍പ്പിച്ചു.
പതിമൂന്നാമത് പൊങ്കാല സമർപ്പണത്തിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശങ്ങളിൽ നിന്നും നിരവധി ഭക്തർ ക്ഷേത്രസന്നിധിയിലെത്തി.
കാലത്ത് 9 മണിയോടെ സ്ത്രീ ഭക്തർ അടുപ്പുകൾ കരസ്ഥമാക്കി. 9.30യോടെ പൊങ്കാല പ്രാരംഭ കർമ്മങ്ങൾ തുടങ്ങി. 10ന് മേൽശാന്തി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി പണ്ഡാര അടുപ്പിൽ കൊളുത്തിയ അഗ്നി പൊങ്കാല അടുപ്പിൽ എത്തിയതോടെ ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രമായി.
11.30ന് ഉച്ചപൂജ കഴിഞ്ഞ് വരിവരിയായി പൊങ്കാല നിവേദ്യവുമായി ഭക്തർ തിരുസന്നിധിയിൽ അർപ്പണം നടത്തി. നെയ് വിളക്ക് സമർപ്പണം , ദീപാരാധന പൂജ എന്നിവയും നടന്നു.പൊങ്കാലയോടനുബന്ധിച്ച് പ്രസാദ സദ്യ നടന്നു.ക്ഷേത്ര സമിതി പ്രസിഡന്റ് ഒ.വി. സുഭാഷ് ,സെക്രട്ടറി ഷാജി കൊള്ളുമ്മൽ,സി വി രാജൻ മാസ്റ്റർ പെരിങ്ങാടി,പവിത്രൻ കൂലോത്ത്,സി.എച്ച്പ്രഭാകരൻ,രമേശൻ ടി,
അനില്‍ ബാബു,മഹേഷ് പി പി,വി കെ അനീഷ് ബാബു, പി.പ്രദീപൻ,
സത്യൻ കോമത്ത്, സുധീർ കേളോത്ത്,സുജിൽ ചേലോട്ട്,ഷിനോജ് എ,സുനീഷ് കെ പി,
ശ്രീമണി,വൈ എം സജിത, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി