മാഹി : പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ എക്സൽ പബ്ലിക്ക് സ്കൂൾ ചാമ്പ്യന്മാരായി. സീനിയർ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നി നാലു വിഭാഗങ്ങളിൽ ഏറ്റവു കൂടുതൽ പോയന്റുകൾ കരസ്ഥമാക്കിയാണ് ചാലക്കര എക്സൽ പബ്ബിക്ക് സ്കൂൾ ചാമ്പ്യന്മാരായത്. ജൂനിയൽ എൽ.പി വിഭാഗത്തിൽ പള്ളൂർ നോർത്ത് എൽ.പിയും പ്രീ പ്രൈമറി വിഭാഗത്തിൽ മാഹി ആവില എൽ.പിയും ചാമ്പ്യന്മാരായി. കലാതിലകം കലാപ്രതിഭ പുരസ്കാരങ്ങൾ പ്രീ പ്രൈമറി, ജൂനിയർ എൽ.പി വിഭാഗത്തിൽ ശ്രീധ്യ.എൻ.കെ, ശിവകാമി.എസ് (ജി.എൽ.പി.എസ്. പള്ളൂർ നോർത്ത്), യു.പി.വിഭാഗത്തിൽ ആലപ് വിനോദൻ (ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പള്ളൂർ), സീനിയർ എൽ.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആരാധ്യ പ്രദീഷ്, മിശിവ വി ആനന്ദ്, ശ്രീപദ എസ്, ദേവനന്ദ ഷൈജു (എക്സൽ പബ്ലിക് സ്കൂൾ ചാലക്കര) എന്നിവർ കരസ്ഥമാക്കി. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിലെ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നഗറിൽ മൂന്നു ദിവസങ്ങളിൽ 34 ഓളം സ്കൂളുകളിൽ നിന്നായി 2500 ൽപരം കലാപ്രതിഭകൾ മാറ്റുരച്ചു. മേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു. മുംബൈ ഭീകരാക്രമണത്തിൽ വീര മൃത്യുവരിച്ച ധീര ജവാന്മർക്ക് അദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് എൻ.എസ്.ജി കമേൻഡോ പി.വി.മനേഷ് (ശൗര്യ ചക്ര) മുഖ്യഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, ഹെഡ് മാസ്റ്റർ കെ.പി.ഹരീന്ദ്രൻ, ചാലക്കര പുരുഷു, കെ.കെ.രാജീവ്, ആനന്ദ് കുമാർ പറമ്പത്ത്, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പിന്റെ പ്രഖ്യാപനവും മയ്യഴി മേളം സീസൺ 5 ന്റെ ലോഗോ കൈമാറലും സിനിമ പിന്നണി ഗായകൻ എം. മുസ്തഫ നിർവ്വഹിച്ചു.