Latest News From Kannur

മുന്‍ ഇംഗ്ലണ്ട്, ബാഴ്‌സലോണ പരിശീലകന്‍ ടെറി വെനബിള്‍സ് അന്തരിച്ചു

0

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട്, ബാഴ്‌സലോണ ടീമുകളുടെ പരിശീലകന്‍ ടെറി വെനബിള്‍സ് (80) അന്തരിച്ചു. ദീര്‍ഘ നാളായി രോഗ ബാധിതനായിരുന്നു. ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകന്‍ കൂടിയായിരുന്നു വെനബിള്‍സ്.  ചെല്‍സി, ടോട്ടനം, ക്വീന്‍സ് പാര്‍ക് റെയ്‌ഞ്ചേഴ്‌സ്, ക്രിസ്റ്റല്‍ പാലസ് ടീമുകള്‍ക്കായി കളിച്ചു. 16 വര്‍ഷം കളിക്കാരനായി നിറഞ്ഞ ശേഷമാണ് വെനബിള്‍സ് പരിശീലക കുപ്പായത്തിലെത്തിയത്. ഇംഗ്ലണ്ടിനായി രണ്ട് മത്സരങ്ങള്‍ കളിച്ചു.

ബാഴ്‌സലോണയെ 1984 മുതല്‍ 87 വരെ പരിശീലിപ്പിച്ചു. 1974നു ശേഷം അവരെ ലാ ലിഗ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1986ല്‍ ടീമിനെ യൂറോപ്യന്‍ കപ്പ് ഫൈനലിലേക്ക് എത്തിച്ചു. അന്ന് റണ്ണേഴ്‌സ് അപ്പായി. പിന്നീട് ടോട്ടനം കോച്ചായി. 1987 മുതല്‍ 91 വരെ സ്ഥാനത്ത് തുടര്‍ന്നു. ടീമിനെ എഫ്എ കപ്പ് നേട്ടത്തിലേക്ക് നയിച്ചു. 1994 മുതല്‍ 96 വരെ ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ചു. സ്വന്തം നാട്ടില്‍ നടന്ന യൂറോ കപ്പില്‍ ടീമിനെ സെമി വരെ എത്തിച്ചു. പിന്നീട് ഓസ്‌ട്രേലിയ ദേശീയ ടീമിനെയും പരിശീലിപ്പിച്ചു.

Leave A Reply

Your email address will not be published.