മാഹി: ചാലക്കര രാജീവ് ഭവനിൽ ആറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും സി.ആർ റസാഖിന്റെ ഒന്നാം ചരമവാർഷികവും പുഷ്പാർച്ചനയും നടന്നു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന. സിക്രട്ടറി സത്യൻ കേളോത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പായറ്റ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.പി.അശോകൻ മുഖ്യ ഭാഷണം നടത്തി. കെ.പി.ശ്രീധരൻ, കെ.വി.ഹരീന്ദ്രൻ, സന്ദീപ്.കെ.വി, രമേശ് കുനിയിൽ, പ്രകാശൻ.പി, എം.എ.കൃഷ്ണൻ സംസാരിച്ചു.