Latest News From Kannur

കേരളപ്പിറവി – ശ്രേഷ്ഠ ഭാഷാ ദിനം ; സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

0

പാനൂർ :കേരള സർവ്വീസ് പെൻഷണേർസ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽ കേരളപ്പിറവി – ശ്രേഷ്ഠ ഭാഷാദിനം , സാംസ്കാരിക സദസ്സ് നടത്തി.സാംസ്കാരിക സദസ്സിനെത്തുടർന്ന് കാവ്യസഭ , സർഗ്ഗസൃഷ്ടികളുടെ അവതരണം തുടങ്ങിയ പരിപാടികൾ നടക്കും.കെ.എസ്.എസ്.പി.യു. പാനൂർ ബ്ലോക്ക് പ്രസിഡണ്ട് കെ.നാണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ്സ് , പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു..
ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ എം. ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.വി.പി. നാണു മാസ്റ്റർ ,പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ ,കെ.എം. പത്മാവതി ടീച്ചർ ,പി.വിമല ടീച്ചർ എന്നിവർ പ്രസംഗിച്ചു.
കാവ്യസഭയും സർഗ്ഗസൃഷ്ടികളുടെ അവതരണവും ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് നിർവ്വഹിക്കും.നാടൻ പാട്ടിന്റെ നാടും നന്മയും പരിപാടി ,നാടൻ പാട്ട് കലാകാരനും കെ എസ് എസ് പിയു തൃപ്പങ്ങോട്ടൂർ യൂനിറ്റ് സെക്രട്ടറിയുമായ ജി.കുഞ്ഞിരാമൻ മാസ്റ്റർ അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.