മാഹി: തലശ്ശേരി – മാഹി ബൈപ്പാസിൽ അഴിയൂർ റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പണി തുടങ്ങി. ഇതിന്റെ ഭാഗമായി മാഹി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള രണ്ടാം റെയിൽവേ ഗേറ്റ് വഴിയുള്ള പൊതു ഗതാഗതം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മാസത്തേക്ക് നിരോധിക്കും റെയിൽപ്പാളത്തിനു മുകളിൽ രാത്രിയാണ് ഗർഡർ സ്ഥാപിക്കുക ഈ സമയത്ത് തീവണ്ടി ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്.