Latest News From Kannur

മാഹിയിൽ കറ്റാമാരൻ ഗ്രൂപ്പിന്റെ ക്രാഫ്റ്റ് ബിയർ ലോഞ്ച് ചെയ്തു

0

 മാഹി: മദ്യത്തിന്റെ പറുദീസിയായ മയ്യഴിയിൽ ഇനി ക്രാഫ്റ്റ് ബിയറും മാഹിയിൽ ടൂറിസം രംഗത്ത് ഈയിടെ ആരംഭിച്ച ഹോട്ടൽ പേൾ മാഹിയിലെ ലൈറ്റ് ഹൌസ് ഫാമിലി റസ്റ്റോ ബാറിലാണ് പുതുശ്ശേരിയിലെ പ്രശസ്തമായ കറ്റമാരൻ ഗ്രൂപ്പിന്റെ ക്രാഫ്റ്റ് ബിയർ ലോഞ്ച് ചെയ്തത്.
കേരളത്തിൽ എവിടെയും ലഭ്യമല്ലാത്ത ക്രാഫ്റ്റ് ബിയർ ഇനി കേരളക്കാർക്കും ആസ്വദിക്കാം നാലുതരത്തിലുള്ള വിവിധ രുചികളിൽ ആണ് ഇവിടെ ഫ്രഷ് ബിയർ ലഭിക്കുക. കുപ്പികളിൽ ലഭ്യമായ ബിയറുകളെ കാൾ നവീനവും ഗുണമേറിയതുമായ ബിയർ ഉത്പാദിപ്പിക്കുന്ന രീതിയാണ് കെറ്റാമാരാൻ ഗ്രൂപ്പ്
മൈക്രോ ബ്രൂവെറിയിലൂടെ നിർമ്മിക്കുന്നത്.
ഇതിൽ ഉൽപ്പന്നങ്ങൾ ചീത്തയായി പോകാതിരിക്കാനുള്ള പ്രിസർവേറ്റീവ് ഇല്ല എന്നതും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പന്ന രീതികൾ ആണ് പിന്തുടരുന്നത് എന്നുള്ളതാണ് ഈ ഉൽപ്പന്നത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.വില അല്പം കൂടുമെങ്കിലും വിഷമയമല്ലാത്ത ബിയർ കഴിക്കാൻ ഇനി മയ്യഴിയിലുള്ളവർക്കും കേരളത്തിലുള്ളവർക്കും അവസരം ലഭിക്കും. ലൈറ്റ് ഹൗസ് റസ്റ്റോ ബാറിൽ നടന്ന ചടങ്ങിൽ കെറ്റാമാരൻ ഗ്രൂപ്പ് സീനിയർ ബ്രൂവർ ജെയിംസ് ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തി പേൾ ഗ്രൂപ്പ് ജനറൽ മാനേജർ ജോ ആന്റണി ചടങ്ങിൽ സ്വാഗതം പറഞ്ഞു മാഹിയിലെ എല്ലാ രംഗത്തും ഉള്ള പൗര പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു കുടുംബംവുമായി വന്നു ഇരുന്നു ഭക്ഷണം കഴിക്കാനുള്ള മാഹിയിലെ ഏറ്റവും പ്രീമിയം ലക്ഷറി റെസ്‌റ്റോറന്റ് എന്ന ഖ്യാദി നിലവിൽ ലൈറ് ഹൌസ് നേടി കഴിഞ്ഞു ഉത്പന്നങ്ങളുടെ വൈവിധ്യവും ഉയർന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങളും ഇവിടെ ജനപ്രിയമാക്കുന്നു എന്നും മാഹിയിലെ ടൂറിസം സാധ്യതകൾ വർദ്ധിക്കുമെന്നും ജെയിംസ് അഭിപ്രായപെട്ടു
പരിപാടിയോട് അനുബന്ധിച്ചു വെസ്റ്റേൺ സംഗീത നിശയും സംഘടിപ്പിച്ചു.

Leave A Reply

Your email address will not be published.