Latest News From Kannur

അഴിമതിക്കാരായ ജീവനക്കാരെ ജനപക്ഷത്ത് നിന്ന് കൊണ്ട് ഒറ്റപ്പെടുത്തുക: പന്ന്യൻ രവീന്ദ്രൻ

0

കണ്ണൂർ:– സർക്കാർ സർവ്വീസ് മേഖലയിൽ അഴിമതിയുടെ ചെറിയ പുഴു കുത്തുകൾ നാടിന് അപമാനമാണെന്ന് മുതിർന്ന സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. അഴിമതിക്കാരായ ജീവനക്കാരെ ജനപക്ഷത്ത് നിന്ന് ഒറ്റപ്പെടുത്താൻ വിപുലമായ ക്യാമ്പയിൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ നവംബർ 1 മുതൽഡിസംബർ 7 വരെ കാസർഗോഡ് നിന്ന്
തിരുവനന്തപുരത്തേക്ക് നടക്കുന്ന സിവിൽ സർവ്വീസ് സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം നന്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ജില്ലാതല അഴിമതി വിരുദ്ധ കൂട്ടായ്മ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നന്മ സാംസ്കാരിക വേദിജില്ലാ കൺവീനർകെ.കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ,
സംസ്ഥാന ജോയിന്റ് സെക്രട്ടറി അജയകുമാർ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ കൂക്കാനം , പപ്പൻ കുഞ്ഞിമംഗലം , സതീഷ് കുമാർ പാമ്പൻ , ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ജില്ലാ സെക്രട്ടറി റോയി ജോസഫ്.കെ , കെ.വി.രവീന്ദ്രൻ,പി.സുധീഷ്, വി.ബാബു രാജ് , സുജിത്ത്.കെ ,റീജ.പി,
ഷൈജു.സി.ടി. എന്നിവർ സംസാരിച്ചു.തുടർന്ന് ജീവനക്കാരും , പൊതുജനങ്ങളും ചേർന്ന് നടത്തിയ അഴിമതി വിരുദ്ധ സമൂഹ ചിത്ര രചന പന്ന്യൻ രവീന്ദ്രനും , സുരേന്ദ്രൻ കൂക്കാനവും ചേർന്ന് നിർവഹിച്ചു.

Leave A Reply

Your email address will not be published.