പാനൂർ:കേരളത്തെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് പാനൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലത്തായിൽ നിന്നാരഭിച്ച പദയാത്ര പാനുർ ബസ്റ്റാന്റിൽ അവസാനിച്ചു..
പാലത്തായിൽ ടി.കെ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി പി എ സലാം ഉദ്ഘാടനം ചെയ്തു.പാനുർ ബസ്റ്റന്റിൽ നടന്ന സമാപന സമ്മേളനം എ ഐ സി സി അംഗം വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ ടി.കെ അശോകൻ, കൺവീനർ അലി നാനാറത്ത് എന്നിവർ ജാഥ നയിച്ചു.
വി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ ഷാഹുൽ ഹമീദ്, ആവോലം ബഷീർ,
സന്തോഷ് കണ്ണം വെള്ളി, ടി.ടി രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രീത അശോക്,പി.കെ ഇബ്രാഹിം ഹാജി, സി.കെ രവി,വി.കെ ഷിബിന,
വിജിന സജീവ്,പെരിക്കാലി ഉസ്മാൻ,ഒ.ടി നവാസ്,ബാങ്കിൽഹനീഫ ,അഷ്റഫ് പാലത്തായി എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.